Malabar Institute of Social Science
കേരളീയ സമൂഹത്തിന്റെ വികാസ പരിണാമങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്. മലബാര്‍ ദേശത്തെയും, മാപ്പിള സമൂഹത്തെയും അത് സവിശേഷമായി അപഗ്രഥിക്കുകയും അതിന്റെ വളര്‍ച്ചയോട് ഗുണപരമായി സംവിദിക്കുകയും ചെയ്യുന്നു. സമ്മുടെ സാമൂഹ്യജീവിതത്തെ സ്വാധീനിക്കുന്ന കൂട്ടായ്മകളോടും, കാഴ്ചപ്പാടുകളോടും ഗുണപരമായി ചേര്‍ന്നു നില്‍ക്കുന്നു.
സമുദായത്തിനും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ ഞങ്ങള്‍ സദാസന്നദ്ധരാണ്. ഓരോ ടീമിനും അനുയോജ്യമായ രീതിയില്‍ പരിശീലനങ്ങളുടെ ഡിസൈന്‍ തയ്യാറാക്കുകയും അതിന് ആവശ്യമായ മെറ്റീരിയലുകളും, റിസോഴ്‌സ് പെഴ്‌സണ്‍മാരെയും പ്രധാനം ചെയ്യുന്നു.
നമുക്ക് കൈകോര്‍ക്കാം
സമുദായത്തിന് ഗുണകരമായ ശില്പശാലകള്‍, പരിശീലന പരിപാടികള്‍ എന്നിവക്കായി ഒന്നിച്ചും, സഹകരിച്ചും പ്രവര്‍ത്തനങ്ങള്‍ നടത്താം. സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് പഠന പരിശീലന പ്രവര്‍ത്തനങ്ങള്‍ക്ക് മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് സദാ സന്നദ്ധമാണ്. ആവശ്യമായ റിസോഴ്‌സ് പേഴ്‌സണ്‍മാരെ സംഘടിപ്പിക്കുന്നതിനും, പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും